കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ

3ാമത് സംസ്ഥാന വനിതാ സംഗമം

മാതൃകം 2019

കേരള സംസ്കൃതാധ്യാപകഫെഡറേഷന്റെ സംസ്ഥാന വനിതാ സംഗമം മാതൃകം 2019 പാലക്കാട് കർണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.2019 ജൂലൈ 13 ശനിയാഴ്ച ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി ശ്രീജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ മുൻ ദേശീയാധ്യക്ഷൻ പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ അനുഗ്രഹ പ്രഭാഷണം നടത്തി." സ്ത്രീ ശാക്തീകരണവും സംസ്കൃതവും; എന്ന വിഷയത്തിൽ ഭാരതീയ വിദ്യാദികേതൻ ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. പി.സി.വി രേണുക സെമിനാർ അവതരിപ്പിച്ചു.

ഉച്ചയ്ക് നടന്ന സാംസ്കാരിക സദസിൽ ശ്രീമതി നീനാവാരിയർ അഷ്ടപദി അവതരിപ്പിച്ചു സമാപന സദസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. സനൽ ചന്ദ്രൻ അധ്യക്ഷനായി. പി.രമേശൻ സംഘടനാ സന്ദേശം നൽകി. പി ജി.അജിത്പ്രസാദ്, ഡോ.ഷൈലജ .സി .പി . കൈലാസ് മണി എന്നിവർ സംസാരിച്ചു.എൽ പി തലസംസ്കൃതപഠനം കാര്യക്ഷമമാക്കുന്നതിന് കുട്ടികളുടെ എണ്ണം പരിഗണച്ച് അദ്ധ്യാപകതസ്തിക ആവശ്യപ്പെട്ട്

"പഠിക്കണം സംസ്കൃതം വേണം അധ്യാപകരെ" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സമ്മേളനം നടന്നത്