കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ (D&P) സംസ്ഥാന സമിതി

...........................

പ്രിയരെ,

കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നാം ഇതിനകം നടത്തിയ എല്ലാ പ്രവർത്തന പരിപാടികളും വിജയകരമാക്കാൻ സഹകരിച്ച എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്.

നമ്മുടെ സംസ്ഥാന സമ്മേളനം വളരെ ചിട്ടയായും പങ്കാളിത്തത്തോടും കൂടി കഴിഞ്ഞ ഫിബ്രവരി മാസം കഴിഞ്ഞതിനു ശേഷം, കുറച്ചു നാൾക്കകം തന്നെ ഓൺലൈനായി യോഗം നടത്തേണ്ടതിലേക്കും കാര്യങ്ങൾ നടപ്പിലാക്കേണ്ടതിലേക്കും

അവസ്ഥ മാറിപ്പോയിരിക്കുകയായിരുന്നുവല്ലോ....

ലോകം തന്നെ ഒരു വലിയ വിപത്തിനെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈയവസരത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് നാം ഓരോരുത്തരും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.


സംഘടനാപരമായി ഒട്ടനവധി കാര്യങ്ങൾ നമ്മൾ ഇതിനകം ഏറ്റെടുക്കുകയും ഓരോ അംഗങ്ങളുടെയും ആത്മാർത്ഥവും സമയബന്ധിതവുമായ ഇടപെടലിന്റെ ഭാഗമായി ഫലപ്രാപ്തിയിൽ എത്തിക്കാൻ നമുക്ക് സാധിക്കുകയും ചെയ്തു എന്നുള്ളത് ഏറെ അഭിമാനകരമായ കാര്യമാണ്.

ഓൺലൈൻ പനത്തിൽ സംസ്കൃതം പരിധിക്ക് പുറത്തായപ്പോൾ സമയോചിതമായി ഇടപെടാൻ നമുക്ക് സാധിച്ചു.

സംഘടനയിലെ അധ്യാപകർ തന്നെ നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുത്ത് ഓൺലൈൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.

നമ്മുടെ വെബ്സൈറ്റിലൂടെ അത് നൽകി.

കൂടാതെ പല തലങ്ങളിലുള്ള അധ്യാപകരും അവരുടെ കൂട്ടായ്മകളും നേതൃത്വം കൊടുത്ത് വിവിധ ക്ലാസുകൾ കുട്ടികൾക്കു വേണ്ടി തയ്യാറാക്കി നൽകി.

അധികാരികൾക്ക് നേരിട്ടും ഓൺലൈനായും നിവേദനങ്ങൾ നൽകുകയും പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്ക്കരിക്കുകയും ചെയ്തപ്പോൾ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മാധ്യമങ്ങളും പൊതു സമൂഹവും വലിയ പിന്തുണ നമുക്ക് നൽകി.


എൽ.പി ഒഴികെ എല്ലാം ക്ലാസിലും ഓൺലൈൻ പ0നം ആരംഭിച്ചുവെങ്കിലും ഇനിയും കാര്യങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ട്.

ഗവൺമെന്റിന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാം സമർപ്പിച്ചിട്ടുണ്ട്.

സമരങ്ങളിലും പ്രതിഷേധങ്ങളിലും മറ്റ് പരിപാടികളിലും അരങ്ങിലും അണിയറയിലും സംഘടനയോടൊപ്പം ചേർന്ന് നിന്ന എല്ലാവർക്കും ഈയവസരത്തിൽ നന്ദി അറിയിക്കുകയാണ്.

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ട വർക്ക് ഷീറ്റുകളുടെ PDF നൽകാനും നമുക്ക് സാധിച്ചിട്ടുണ്ട്.

അധ്യാപകരും കുട്ടികളും നേരിടുന്ന പ്രയാസങ്ങളെ മറികടക്കാനുള്ള പ്രവർത്തന പരിപാടികൾ നാം തയ്യാറാക്കി ക്കൊണ്ടിരിക്കുകയാണ്.

കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി സ്കൂൾ തലം മുതൽ പ്രശ്നോത്തരി ,കഥാപാത്രാഭിനയം, കാവ്യാലാപനം, വിവിധ രചനാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചപ്പോൾ വലിയ പങ്കാളിത്തവും അംഗീകാരവും നമുക്ക് ലദിച്ചു. സബ് ജില്ല/ജില്ല/സംസ്ഥാന തലങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ നമുക്ക് സാധിച്ചു. രക്ഷിതാക്കളുടെ പിന്തുണ എല്ലാ കാര്യങ്ങൾക്കും ലഭിച്ചു.

സംസ്ഥാന തലത്തിൽ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ല /റവന്യൂ ജില്ല കേന്ദ്രീകരിച്ച് നടത്തിയ ഓൺലൈൻ ഐ.ടി. കോഴ്സിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അധ്യാപകർക്ക് ഏറെ ഗുണകരമായിട്ടാണ് ഇത് പൊതുവെ വിലയിരുത്തപ്പെട്ടത്.

വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേധാവികളുടെ അംഗീകാരവും പ്രശംസയും നേടിയെടുക്കാൻ നമുക്ക് ഇതുവഴി സാധിച്ചിട്ടുണ്ട്.


സംസ്കൃത ദിനാഘോഷം ജില്ല /സംസ്ഥാന തലങ്ങളിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ രൂപത്തിൽ നാം നടത്തി.


പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പഠിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും വേണ്ടി സംസ്ഥാന തലത്തിൽ 2 ദിവസങ്ങളിലായി നാം നടത്തിയ വെബിനാർ വളരെയധികം ഉപകാരപ്രദമായിരുന്നു.

സംസ്കൃത പഠനവുമായി ബന്ധപ്പെട്ട് നിരവധി പന്ധതികളും നിർദ്ദേശങ്ങളും ഇതിന്റെ ഭാഗമായി സമർപ്പിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.


ഇനിയുമൊരുപാട് ചെയ്യാനുണ്ടെന്ന തിരിച്ചറിവും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.

മുൻ വർഷങ്ങളിൽ സംഘടന ഏറ്റെടുത്തിട്ടുള്ള പ്രവർത്തന പരിപാടികൾ നമുക്ക് വിജയിപ്പിക്കാൻ സാധിച്ചത് നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളുടെയും ഇടപെടലിന്റെയും ഭാഗമായിട്ടാണ്ട്.

ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയാണ്.


2020 ലെ അധ്യാപക ദിനാഘോഷത്തോടൊപ്പം നാം ഓൺലൈൻ മെംബർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാണ്. സാധാരണ ജൂൺ മുതൽ ആഗസ്ത് വരെ നീണ്ടു നിൽക്കുന്ന മെംബർഷിപ്പ് പ്രവർത്തനങ്ങളായിരുന്നു നാം നടത്താറുള്ളത്. എന്നാൽ നേരിൽ കാണാനും ഒന്നിച്ചിരിക്കാനും കഴിയാത്ത ഈ കോവിഡ് കാലഘട്ടത്തിൽ ഓൺലൈനായി നമ്മുടെ അംഗത്വ പ്രചാരണം നമ്മൾ നടത്തുകയാണ്.

സെപ്തംബർ 5 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന ഈ അംഗത്വ കാമ്പയിൻ ഓരോ സംസ്കൃത അധ്യാപകരും സ്വയം ഏറ്റെടുക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ്.

നമ്മുടെ സംസ്ഥാനത്തെ മുഴുവൻ സംസ്കൃത അധ്യാപകരെയും അംഗങ്ങളാക്കി മാറ്റി സംഘടനാ രംഗത്ത് കൂടുതൽ കരുത്തുണ്ടാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

സബ് ജില്ല/വിദ്യാഭ്യാസ ജില്ല/റവന്യൂ ജില്ല തലങ്ങളിൽ നമുക്ക് ശക്തമായി ഇടപെട്ട് കൊണ്ട് മുന്നോട്ട് പോകണം.

അധ്യാപകരുടെയും കുട്ടികളുടെയും ഭാഷയുടെയും

ഉന്നമനത്തിനു വേണ്ടി നമുക്ക് ഒന്നുചേരാം...

എല്ലാവർക്കും അഭിവാദ്യങ്ങൾ അറിയിക്കുന്നു.

കെ.എസ്.ടി.എഫിൽ

അംഗങ്ങളാകുക .....

സ്നേഹാദരങ്ങളോടെ,

പ്രസിഡണ്ട് / സെക്രട്ടറി

*KSTF,*

സംസ്ഥാന സമിതി