ഭാഷാ അധ്യാപകരെ മാത്രം നേരിട്ട് ബാധിക്കുന്ന നിരവധി വിഷയങ്ങൾ വിദ്യാഭ്യാസ വകുപ്പിനെയും, ഗവണ്മെന്റ് നെയും നേരിട്ട് ബോധ്യപ്പെടുത്താനും ആവശ്യങ്ങൾ അംഗീകരിപ്പിക്കാനും ആഗസ്ത് 17ന് രാവിലെ 10 മണിമുതൽ DDE ഓഫീസിന് മുൻപിൽ വൻ പങ്കാളിത്തോടെ ധർണാ സമരം സംഘടിപ്പിച്ചു. .
കോട്ടയം
കോഴിക്കോട്
മലപ്പുറം
എറണാകുളം
തൃശ്ശൂർ
പാലക്കാട്
ആലപ്പുഴ
പത്തനംതിട്ട
കണ്ണൂർ
കൊല്ലം
കാസര്ഗോഡ്
കേരള സംസ്കൃതാധ്യാപകഫെഡറേഷൻ സംസ്ഥാനനേതൃത്വക്യാമ്പ് 2024 ഏപ്രിൽ 29,30 പട്ടാമ്പി WELCOME ടൂറിസ്റ്റ് ഹോമിൽ ചേർന്നു 14 ജില്ലകളിൽ നിന്നായി നിശ്ചയിക്കപ്പെട്ട 56 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വ്യക്തമായദിശാബോധം നൽകിയക്യാമ്പ് ആയിരുന്നു...
ഡോക്ടറേറ്റ് ലഭിച്ച പി.പത്മനാഭനേയും സംസ്കൃതസേവാപുരസ്കാരം ലഭിച്ച ഡോ.എം.വി.വിവേകിനേയും ക്യാമ്പിൽ ആദരിച്ചു
2024-25 അധ്യയനവർഷത്തെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം മുൻ സംസ്ഥാനപ്രസിഡണ്ട് ടി.കെ.സന്തോഷ് കുമാർ തിരുവനന്തപുരം ജില്ലയ്ക്ക് നൽകികൊണ്ട് നിർവ്വഹിച്ചു
സംഘടനയുടെ ഒരുവർഷത്തെ പ്രവർത്തനപദ്ധതി ക്യാമ്പിൽ ഡിപ്പാർട്ട്മെന്റ് വിഭാഗം പ്രസിഡണ്ട് സി.സുരേഷ് കുമാർ അവതരിപ്പിച്ചു
ശ്രീ.വിജയൻ.വി.പട്ടാമ്പി നേതൃക്യാമ്പിന്റെ ഉദ്ഘാടനവും
സമാപനസമ്മേളനം ഡോ.പി.വി.രാമൻകുട്ടിയും ഉദ്ഘാടനം ചെയ്തു
കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ (KSTF)
സംസ്ഥാനസമ്മേളനം തൃശ്ശൂർ
2024 ഫെബ്രുവരി 22,23,24
#KSTF
സംസ്ഥാനസമ്മേളനം 2024 -GALLERY
സംസ്ഥാനസമ്മേളനം - ഉപഹാര സമർപ്പണം
സംസ്ഥാനസമ്മേളനം - 2024
പ്രിയ അധ്യാപക സുഹൃത്തുക്കളേ...
എൽ പി വിഭാഗം സ്കോളർഷിപ്പ് വിതരണത്തിലെ അനശ്ചിതത്വം അവസാനിപ്പിക്കുന്നതിനായി ഒന്നാംഘട്ടമായി AEO, DEO മാർക്ക് നിവേദനം നല്കി.
പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ DDE ഓഫീസുകളിലും ധർണ സമരം നടന്നു.
കാസറഗോഡ്
കണ്ണൂർ
മലപ്പുറം
കോഴിക്കോട്
പാലക്കാട്
തൃശൂർ
തൃശൂർ
കൊല്ലം
സമര പ്രഖ്യാപന കൺവെൻഷൻ
സംസ്കൃതാധ്യപക ഫെഡറേഷൻ സമര പ്രഖ്യാപന കൺവെൻഷൻ തിരുവനന്തപുരം പ്രസ്ക്ലബിൽ ബഹു പ്രതിപക്ഷ നേതാവ് VD സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കെ എസ് ടി എഫ് ജനറൽ സെക്രട്ടറി പി.ജി. അജിത് പ്രസാദ് അന്തരിച്ചു.
കൊല്ലം: സംസ്കൃത അധ്യാപക സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ സമീക്ഷയിൽ പി.ജി. അജിത് പ്രസാദ് (49) അന്തരിച്ചു. കൊവിഡ് ബാധിതനായി ഒരാഴ്ച യായി ചികിത്സയിലായിരുന്നു. ഭാര്യ: നിഷ, മ കൾ: സമീക്ഷ.
കുളത്തൂപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംസ്കൃതം അധ്യാപകനായിരുന്ന അജിത് പ്രസാദ് കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. കേ രളത്തിൽ ലോവർ പ്രൈമറി തലം മുതൽ സംസ്കൃത പഠനം ആരംഭിക്കുന്നതിന് ഇടയായത് അജിത് പ്രസാദ് നടത്തിയ ഇടപെടലാണ്. ഒന്നാം ക്ലാസിൽ പഠിക്കുകയായിരുന്ന അജിത്തിന്റെ മകൾ സമീക്ഷയെ കക്ഷി ചേർത്ത് ബാലാവകാശ കമ്മീഷ്ന് നൽകിയ പരാതിയിലാണ് സംസ്കൃത പഠനത്തിനുള്ള സൗകര്യം ഏർപ്പെടുത്തി ഉത്തരവായത്.പത്തുവർഷമായി ഇദ്ദേഹം ജനറൽ സെക്രട്ടറിയായി തുടരുന്നു.
മട്ടന്നൂർ : സംസ്കൃതം ലോക ഭാഷകളുടെ ആത്മാവാണെന്ന് കവി പ്രഫ. വി.മധുസൂദനൻ നായർ പറഞ്ഞു. കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ അധ്യാപകർക്കായി സംഘടിപ്പിച്ച സം സ്കൃത സംഭാഷണ പരിശീലന കോഴ്സിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ.ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.സി.പി.സനൽചന്ദ്രൻ, പത്മനാഭൻ ഗുരുവായൂർ, പി.ജി.അജിത്ത് പ്രസാദ്, നീലമന ശങ്കരൻ കാസർകോട്, കെ.കെ.രാജേഷ് പാലക്കാട് എന്നിവർ പ്രസംഗിച്ചു. 10 ക്ലാസുകളിലായി 500 പേർക്കാണ് ആദ്യഘട്ട പരിശീലനം.
മഹാമാരിവിതച്ച മഹാവിപത്ത് വിദ്യാഭ്യാസ മേഖലയെയും ഗ്രസിച്ചിരിക്കുകയാണ്.ഈ വേളയിൽ നവ മാധ്യമങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓൺലൈൻ സംസ്കൃത പഠനത്തിന് കേരള സംസ്കൃത അധ്യാപകഫെഡറേഷൻ സംവിധാനമൊരുക്കുകയാണ്.
കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ വിദഗ്ധരായ അധ്യാപകരുടെ വിശിഷ്ടസേവനവും,ഐ.ടി സാങ്കേതിക വിദഗ്ധരായ അധ്യാപകരുടെ അക്ഷീണ പ്രയത്നവും ലഭ്യമാക്കിക്കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സംരംഭത്തിന് സംഘടന സന്നദ്ധമായത്.
ഇത് ഉൾക്കൊണ്ട് നമ്മുടെ കുട്ടികൾക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ ഇതിന്റെ സദുപയോഗം ഉറപ്പുവരുത്താൻ മുഴുവൻ സംസ്കൃതാധ്യാപകരും സന്നദ്ധരാകണമെന്ന്
സ്നേഹാദരങ്ങളോടെ അറിയിക്കുന്നു.
സുരേഷ് കുമാർ.സി
റിജേഷ്.സി
സി.പി സനൽ ചന്ദ്രൻ
സി.പി.സുരേഷ് ബാബു
സന്ദര്ശകര് ഈ സമയം വരെ ...