സംസ്ഥാനസമ്മേളനം 2024

കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ (KSTF)

സംസ്ഥാനസമ്മേളനം തൃശ്ശൂർ

2024 ഫെബ്രുവരി 22,23,24

#KSTF

സംസ്ഥാനസമ്മേളനം  2024 -GALLERY

സംസ്ഥാനസമ്മേളനം - ഉപഹാര സമർപ്പണം

സംസ്ഥാനസമ്മേളനം - 2024

meet with minister.mp4

dde ഓഫീസ് ധർണ്ണ

പ്രിയ അധ്യാപക സുഹൃത്തുക്കളേ...

      എൽ പി വിഭാഗം സ്കോളർഷിപ്പ് വിതരണത്തിലെ അനശ്ചിതത്വം അവസാനിപ്പിക്കുന്നതിനായി ഒന്നാംഘട്ടമായി AEO, DEO മാർക്ക് നിവേദനം നല്കി.

പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ DDE ഓഫീസുകളിലും ധർണ സമരം നടന്നു.

കാസറഗോഡ് 

കണ്ണൂർ

മലപ്പുറം

കോഴിക്കോട്

പാലക്കാട്

തൃശൂർ

തൃശൂർ

കൊല്ലം

സമര പ്രഖ്യാപന കൺവെൻഷൻ

സംസ്കൃതാധ്യപക ഫെഡറേഷൻ സമര പ്രഖ്യാപന കൺവെൻഷൻ തിരുവനന്തപുരം പ്രസ്ക്ലബിൽ ബഹു പ്രതിപക്ഷ നേതാവ് VD സതീശൻ ഉദ്ഘാടനം  ചെയ്യുന്നു

മെമ്പർഷിപ്പ് കാമ്പയിൻ 

2021 നവംബർ 25 മുതൽ...


കെ എസ് ടി എഫ് ജനറൽ സെക്രട്ടറി പി.ജി. അജിത് പ്രസാദ് അന്തരിച്ചു.

കൊല്ലം: സംസ്കൃത അധ്യാപക സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ സമീക്ഷയിൽ പി.ജി. അജിത് പ്രസാദ് (49) അന്തരിച്ചു. കൊവിഡ് ബാധിതനായി ഒരാഴ്ച യായി ചികിത്സയിലായിരുന്നു. ഭാര്യ: നിഷ, മ കൾ: സമീക്ഷ. 

കുളത്തൂപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംസ്കൃതം അധ്യാപകനായിരുന്ന അജിത് പ്രസാദ് കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. കേ രളത്തിൽ ലോവർ പ്രൈമറി തലം മുതൽ സംസ്കൃത പഠനം ആരംഭിക്കുന്നതിന് ഇടയായത് അജിത് പ്രസാദ് നടത്തിയ ഇടപെടലാണ്. ഒന്നാം ക്ലാസിൽ പഠിക്കുകയായിരുന്ന അജിത്തിന്റെ മകൾ സമീക്ഷയെ കക്ഷി ചേർത്ത് ബാലാവകാശ കമ്മീഷ്ന് നൽകിയ പരാതിയിലാണ് സംസ്കൃത പഠനത്തിനുള്ള സൗകര്യം ഏർപ്പെടുത്തി ഉത്തരവായത്.പത്തുവർഷമായി ദ്ദേഹം ജനറൽ സെക്രട്ടറിയായി തുടരുന്നു.

സംസ്കൃത സംഭാഷണ പരിശീലനം 

മട്ടന്നൂർ : സംസ്കൃതം ലോക ഭാഷകളുടെ ആത്മാവാണെന്ന് കവി പ്രഫ. വി.മധുസൂദനൻ നായർ പറഞ്ഞു. കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ അധ്യാപകർക്കായി സംഘടിപ്പിച്ച സം സ്കൃത സംഭാഷണ പരിശീലന കോഴ്സിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ.ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.സി.പി.സനൽചന്ദ്രൻ, പത്മനാഭൻ ഗുരുവായൂർ, പി.ജി.അജിത്ത് പ്രസാദ്, നീലമന ശങ്കരൻ കാസർകോട്, കെ.കെ.രാജേഷ് പാലക്കാട് എന്നിവർ പ്രസംഗിച്ചു. 10 ക്ലാസുകളിലായി 500 പേർക്കാണ് ആദ്യഘട്ട പരിശീലനം.

കേരള സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ

ഓൺലൈൻ സംസ്‌കൃത പഠനം

മഹാമാരിവിതച്ച മഹാവിപത്ത് വിദ്യാഭ്യാസ മേഖലയെയും ഗ്രസിച്ചിരിക്കുകയാണ്.ഈ വേളയിൽ നവ മാധ്യമങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓൺലൈൻ സംസ്കൃത പഠനത്തിന് കേരള സംസ്കൃത അധ്യാപകഫെഡറേഷൻ സംവിധാനമൊരുക്കുകയാണ്.

 കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ വിദഗ്ധരായ അധ്യാപകരുടെ വിശിഷ്ടസേവനവും,ഐ.ടി സാങ്കേതിക വിദഗ്ധരായ അധ്യാപകരുടെ അക്ഷീണ പ്രയത്നവും ലഭ്യമാക്കിക്കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സംരംഭത്തിന് സംഘടന സന്നദ്ധമായത്.

 ഇത് ഉൾക്കൊണ്ട് നമ്മുടെ കുട്ടികൾക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ ഇതിന്റെ സദുപയോഗം ഉറപ്പുവരുത്താൻ മുഴുവൻ സംസ്കൃതാധ്യാപകരും സന്നദ്ധരാകണമെന്ന്

സ്നേഹാദരങ്ങളോടെ അറിയിക്കുന്നു.

KDSTFSTATE PRESIDENT

സുരേഷ് കുമാർ.സി

KDSTFGENERAL SECRETARY

പി. പത്മനാഭൻ

KSTF (P) PRESIDENT

സി.പി സനൽ ചന്ദ്രൻ 

KSTF ( P)GENERAL SECRETARY

സി.പി.സുരേഷ് ബാബു


സന്ദര്‍ശകര്‍ ഈ സമയം വരെ ...

ഫുൾ ടൈം ബെൻഫിറ്റ് കിട്ടുന്നവർക്ക് ഫുൾ ടൈം അധ്യാപകർക്ക് കിട്ടുന്ന ആനുകൂല്യം ലഭിക്കും.